പ്രധാനമന്ത്രിയാകാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് രാഹുല്‍ പറഞ്ഞ മറുപടി ഇങ്ങനെ

പ്രധാനമന്ത്രിയാകാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞ മറുപടി ഇതായിരുന്നു.
തീര്‍ച്ചയായും അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കാന്‍ തയാറാറാണെന്നായിരുന്നു രാഹുല്‍ നല്‍കിയ മറുപടി.എന്നാല്‍ രഹുലിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി.
ആദ്യം സംസ്ഥാന തെരഞ്ഞെടുപ്പ് ജയിക്കൂവെന്ന് ബി.ജെ.പിയുടെ പരിഹാസിച്ചു. രാഹുലിനു പ്രധാനമന്ത്രിപദം സ്വപ്നം കാണാന്‍ അവകാശമുള്ളപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ പോലും അദേഹത്തെ നേതാവായി അംഗീകരിക്കുന്നില്ലെന്നായിരുന്നു ബി.ജെ.പി വക്താവ് ഷഹ്നാവാസ് ഹുസൈന്‍ പറഞ്ഞത്.
സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുന്നതിനിടെയാണു രാഹുല്‍ പ്രധാനമന്ത്രിപദം സ്വപ്നം കാണുന്നതെന്നും ബി.ജെ.പി. വക്താവ് വിമര്‍ശിച്ചു.ഇതിന് മുമ്പും രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ താല്‍പര്യമുണ്ടെന്ന് ആഗ്രഹം കാണിച്ചിരുന്നു.
https://www.facebook.com/Malayalivartha

























