പഴനിയ്ക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ എഴു പേര്‍ മരിച്ചു, തീര്‍ത്ഥാടനത്തിനു പോയ കോട്ടയം മുണ്ടക്കയം സ്വദേശികളാണ് അപകടത്തില്‍പെട്ടത്

തീര്‍ഥാടനത്തിന് പോയ കോട്ടയം മുണ്ടക്കയം സ്വദേശികളായ ഏഴുപേര്‍ പഴനിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ(60),ബന്ധു സുരേഷ് (52), ഭാര്യ രേഖ, മകന്‍ മനു (27), അഭിജിത് (14) സജിനി എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആദിത്യന്‍ (12) അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ഒരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കോരുത്തോടുള്ള രണ്ട് കുടുംബങ്ങളിലെ ഏഴ് അംഗങ്ങളാണ് മരിച്ചത്.രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പഴനി ആയക്കുടിയില്‍ അര്‍ധരാത്രി 12 മണിയോടെയായിരുന്നു അപകടം. നാട്ടുകാരും ബന്ധുക്കളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























