നാടിനെ കുറ്റം പറഞ്ഞത് മന്ത്രിക്ക് പിടിച്ചില്ല; പൊതുവേദയില്‍ മോശം റോഡുകളെക്കുറിച്ച് സംസാരിച്ച അധ്യാപകന്‍റെ മൈക്ക് പിടിച്ച് വാങ്ങി ആസം മന്ത്രി

അസമിലെ നാഗോൺ ജില്ലയിലെ മോശം റോഡുകളെക്കുറിച്ച് സംസാരിക്കവെ വിരമിച്ച അധ്യാപകന്‍റെ കയ്യില്‍ നിന്നും മൈക്ക് പിടിച്ച് വാങ്ങി അസം റെയില്‍വേ മന്ത്രി രാജന്‍ ഗൊഹൈന്‍. സ്വച്ച് ഭാരത് മിഷന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സംഭവമുണ്ടായത്.
റോഡിന്‍റെ ശോചനീയാവസ്ഥ പ്രശ്ന പരിഹാരത്തിന് താന്‍ ഒരുപാട് പേരെ കണ്ടുവെന്നും ഒന്നും ഫലം കണ്ടില്ലെന്നും അധ്യാപകന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇതെല്ലാം ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്നിലോ തന്നോടോ മാത്രമായി പറയേണ്ട കാര്യമാണെന്നും പൊതുവേദിയില്‍ വച്ച് കൂറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും രാജന്‍ ഗൊഹൈന്‍ പറഞ്ഞു. ബി.ജെ.പി മന്ത്രിയുടെ ഇൗ പരാമര്‍ശത്തിനെതിരെ അസം സ്റ്റുഡന്‍സ് യൂണിയന്‍ അദ്ദേഹത്തിന്‍റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha

























