ഹൗറ അന്തോദയ എക്‌സ്പ്രസ് ലെവല്‍ ക്രോസില്‍ വച്ച് ജെസിബിയില്‍ ഇടിച്ചു, വന്‍ ദുരന്തം ഒഴിവായി

എറണാകുളം ഹൗറ അന്തോദയ എക്‌സ്പ്രസ് ലെവല്‍ ക്രോസില്‍ വച്ച് ജെസിബിയില്‍ ഇടിച്ചു. ഒഡീഷയിലെ ഹരിദാസ്പുര്‍ സ്‌റ്റേഷനടുത്തുള്ള കാവല്‍ക്കാരനുണ്ടായിരുന്ന ലെവല്‍ ക്രോസില്‍ വച്ച് ഇന്നു രാവിലെ ആയിരുന്നു അപകടം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഗേറ്റ് മാനെ ഖുര്‍ദാ റോഡ് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സസ്‌പെന്‍ഡ് ചെയ്തു .
ജോലിക്കിടെ കൃത്യവിലോപം വരുത്തിയെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























