മൊബൈല്‍ നമ്പർ നല്കാൻ ആവശ്യപ്പെട്ട് നിരന്തരം ശല്യം; നിരസിച്ചതോടെ ദളിത് പെണ്‍കുട്ടിയെ യുവാവ് മണ്ണണ്ണയൊഴിച്ച് തീകൊളുത്തി

ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിൽ മൊബൈല്‍ ഫോണ്‍ നമ്പർ നല്കാൻ വിസമ്മതിച്ച പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അയൽവാസി മണ്ണണ്ണയൊഴിച്ച് തീകൊളുത്തി കൊള്ളാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ.
80 ശതമാനത്തോളം ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് അയല്‍ക്കാരനായ മുഹമ്മദ് ഷായ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നിരന്തരം ആവശ്യപ്പെട്ടിട്ടും മൊബൈല്‍ നമ്പർ നല്‍കാന്‍ പെണ്‍കുട്ടി തയ്യാറാകാത്തതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. ചൊവ്വാഴ്ച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അക്രമി ആദ്യം മര്‍ദ്ദിക്കുകയും പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീ അണച്ച് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ പ്രതിയായ മുഹമ്മദ് ഷയിക്കെതിരെ എസ്.സി,എസ്.ടി ആക്‌ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവം വര്‍ഗീയ പ്രശ്നമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഗ്രാമത്തില്‍ വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























