കലാരൂപം അവതരിപ്പിക്കുന്നതിനിടെ പ്രശസ്ത നടി പാമ്പ് കടിയേറ്റ് മരിച്ചു

അഭിനയിക്കുന്നതിനിടെ പ്രശസ്ത നടി പാമ്പ് കടിയേറ്റു മരിച്ചു. കാളിദാസി മൊണ്ഡല്‍ എന്ന നടിയാണ് മരിച്ചത്. വേദിയില്‍ അഭിനയിക്കുന്നതിനിടെ കൈയില്‍ പിടിച്ചിരുന്ന പാമ്പ് നടിയെ കടിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബംഗാള്‍ കലാരൂപമായ "ജത്ര' അവതരിപ്പിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്.
പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറുണ്‍ഹാതിലാണു സംഭവം. പാമ്പിന്റെ വിഷമിറക്കുന്നതിനായി സഹനടി ദുര്‍മന്ത്രവാദം പരീക്ഷിച്ചിരുന്നെന്നും സൂചനയുണ്ട്. സംഭവത്തില്‍ ആരും ഇതേവരെ പരാതി നല്‍കിയിട്ടില്ലെങ്കിലും വിഷയം അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























