അവിഹിതബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ ഭാര്യ വെട്ടി നുറുക്കി കഷ്ണങ്ങളാക്കി

അവിഹിതബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഗോവ സ്വദേശി ബാസുരാജിന്റെ കൊലപാതകത്തില്‍ ഭാര്യയേയും നാലു സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു പോലീസ് ഈ കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
മദ്യപിച്ചെത്തി കലഹിച്ച ഭര്‍ത്താവിനെ താന്‍ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു എന്നാണ് കല്‍പ്പന നല്‍കിയ ആദ്യ മൊഴി. എന്നാല്‍ കൊലപാതകം പെട്ടന്നു സംഭവിച്ചതല്ല ആസൂത്രിതമായിരുന്നു എന്നു പോലീസ് കണ്ടെത്തി.
ഭര്‍ത്താവിന്റെ നാലു സുഹൃത്തുക്കളുമായി കല്‍പ്പനയ്ക്കു അവിഹിതബന്ധം ഉണ്ടായിരുന്നു. ഇതു ഭര്‍ത്താവിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് കാര്യങ്ങള്‍ കൊലപാതകത്തിലേയ്ക്കു നീങ്ങിയത്. കല്‍പ്പനയ്ക്ക് അവിഹിതബന്ധം ഉണ്ടായിരുന്ന ഭര്‍ത്താവിന്റെ നാലു സുഹൃത്തുക്കളും കൊലപാതകം നടത്താന്‍ ഇവരെ സഹായിച്ചു.
കല്‍പ്പന ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കുകയും സുഹൃത്തുക്കള്‍ മൃതദേഹം മറവു ചെയ്യുകയുമായിരുന്നു. പനാജിയില്‍ നിന്ന് 8 കിലാമീറ്റര്‍അകലെയാണു സംഭവം നടന്ന ഗ്രാമം. ഗോവ കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഉപേക്ഷിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha

























