രാംദേവിന്റെ വഴിയെ ലാലു... ലാലുവിനെ കാണാന്‍ രാംദേവ് വീട്ടിലെത്തി, രോഗങ്ങളില്‍നിന്നു മുക്തി തേടാന്‍ യോഗ ചെയ്യണമെന്ന് ലാലുവിനോട് രാംദേവ്

പരോളിലിറങ്ങിയ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനു അപ്രതീക്ഷിത സന്ദര്‍ശകന്‍ എത്തി. യോഗാഗുരു ബാബ രാംദേവ്. പാറ്റ്‌നയിലെ വീട്ടിലെത്തിയാണ് രാംദേവ് ലാലുവിനെ സന്ദര്‍ശിച്ചത്.
ജാമ്യം ലഭിച്ചതില്‍ അഭിനന്ദിക്കാനാണ് താന്‍ ലാലുവിനെ കണ്ടതെന്നും രോഗങ്ങളില്‍നിന്നു മുക്തി തേടാന്‍ യോഗ ചെയ്യണമെന്ന് അദ്ദേഹത്തെ ഉപദേശിച്ചെന്നും രാംദേവ് പറഞ്ഞു. മുമ്പ് രാദേവിനെ കണക്കറ്റു പരിഹസിച്ചിരുന്നയാളാണ് ലാലു.
വര്‍ഷങ്ങള്‍ക്കു മുമ്പ് രാംലീല മൈതാനിയില്‍ സമരത്തിനെത്തിയ രാംദേവ്, പോലീസ് എത്തിയപ്പോള്‍ മുങ്ങിയതു ചൂണ്ടിക്കാട്ടിയായിരുന്നു ലാലുവിന്റെ പരിഹാസം. കാലിത്തീറ്റ കുംഭകോണക്കേസില്‍ തടവില്‍ കഴിയുന്ന ലാലുവിന് പാറ്റ്‌ന ഹൈക്കോടതി അഞ്ചാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മൂന്നു ദിവസത്തെ പരോളിലിറങ്ങിയതിനു പിന്നാലെയാണ് ജാമ്യം ലഭിച്ചത്.
ജയിലില്‍ കഴിയവേ നെഞ്ചുവേദനയെ തുടര്‍ന്നു ലാലു റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സ തേടിയിരുന്നു. നാലു കാലിത്തീറ്റ കുംഭകോണക്കേസുകളിലാണ് ലാലു കുറ്റക്കാരനെന്നു കണ്ടെത്തിയത്. 2013ല്‍ ആദ്യ കുംഭകോണക്കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവും പിഴയും കോടതി വിധിച്ചിരുന്നു.
https://www.facebook.com/Malayalivartha
























