വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയിലെ ഒന്നാംസ്ഥാനക്കാരായ ഫ്ളിപ്കാര്‍ട്ട് ഓഹരി വിപിണയില്‍ ലിസ്റ്റ് ചെയ്തേക്കും

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്‌തേക്കും. അമേരിക്കന്‍ റീട്ടെയില്‍ കന്പനിയായ വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയിലെ ഒന്നാംസ്ഥാനക്കാരായ ഫ്ളിപ്കാര്‍ട്ട് നാല് വര്‍ഷം കൊണ്ട് കമ്പനിയുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയായ ശേഷമായിരിക്കും ഓഹരി വിപണയില്‍ ലിസ്റ്റ് ചെയ്യുക.
ഫ്‌ളിപ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് വാങ്ങിയത്. 21 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 101020 കോടി രൂപ)ഏറ്റെടുക്കല്‍. വാള്‍മാര്‍ട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായാണ് വ്യാപാര ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇ-കൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലും ഇതുതന്നെയാണ്.
മറ്റൊരു ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയും ഇന്ത്യന്‍ വിപണിയിലേയ്ക്ക് വരാന്‍ തയ്യാറെടുക്കുകയാണ്. ഇതോടെ രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയില്‍ ത്രികോണ മത്സരമാകും ഉണ്ടാകുക.
https://www.facebook.com/Malayalivartha
























