ഒൗറംഗബാദില്‍ വര്‍ഗീയ സംഘര്‍ഷം ; സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; 30 പേര്‍ക്ക് പരിക്ക്

കഴിഞ്ഞദിവസം രാത്രി ഔറംഗബാദിലെ ഗാന്ധിനഗറിലുണ്ടായ വര്‍ഗീയ സംഘര്‍ഷം നഗരത്തിന്‍റെ വിവിധ മേഖലകളിലേക്ക് വ്യാപിക്കുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാല്‍പത് വാഹനങ്ങളും നിരവധി കടകളും തകര്‍ത്തിട്ടുണ്ട്. 10 പൊലീസുകാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു. ഇതിനെ തുടര്‍ന്ന് ഒൗറംഗബാദില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുയും ചെയ്തു.
രണ്ട് സമുദായങ്ങളിലുള്ളവര്‍ തമ്മിലുള്ള ചെറിയ തര്‍ക്കമാണ് കലാപത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























