കര്‍ണാടക തിരഞ്ഞെടുപ്പിൽ കൃത്രിമം; ഏതു സ്ഥാനാര്‍ഥിയുടെ നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാലും ബിജെപി സ്ഥാനാര്‍ഥിക്കു വോട്ടു കിട്ടുന്ന സ്ഥിതിയെന്ന് കോൺഗ്രസ്സ് വക്താവ്

കര്‍ണാടക തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് വക്താവായ ബ്രിജേഷ് കാലപ്പ രംഗത്ത്. തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തിയെന്നാണ് ആരോപണം. ആര്‍എംവി സെക്കന്‍ഡ് സ്റ്റേജിലെ പോളിംഗ് ബൂത്തില്‍ ഏതു സ്ഥാനാര്‍ഥിയുടെ നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാലും ബിജെപി സ്ഥാനാര്‍ഥിക്കു വോട്ടു കിട്ടുന്ന സ്ഥിതിയാണുള്ളതെന്ന് ബ്രിജേഷ് കാലപ്പ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആരോപിച്ചു.
ബ്രിജേഷ് കാലപ്പയുടെ ട്വീറ്റ് ഇങ്ങനെ...
ബംഗളുരുവിലെ ആര്‍എംവി സെക്കന്‍ഡ് സ്റ്റേജില്‍ എന്റെ മാതാപിതാക്കളുടെ അപ്പാര്‍ട്ട്മെന്റിന് എതിര്‍വശത്തെ അഞ്ച് ബൂത്തുകളില്‍ രണ്ടാമത്തെ ബൂത്തില്‍ ഏത് ബട്ടണില്‍ അമര്‍ത്തിയാലും താമര ചിഹ്നത്തിനാണു വോട്ടുപോകുന്നത്. വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താതെ തിരിച്ചു പോവുകയാണെന്നും,രാമനഗര, ചമരാജ്പേട്ട്, ഹെബ്ബാള്‍ എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകളില്‍ അപാകത കണ്ടെത്തിയതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

https://www.facebook.com/Malayalivartha
























