വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച റിക്ഷാക്കാരന് സംഭവിച്ചത്

മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച റിക്ഷ ഡ്രൈവറെ വിദ്യാര്‍ഥിനി മര്‍ദിച്ച് അവശനാക്കി. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥിനിയായ സൗമ്യയാണ് തന്നോട് മോശമായി പെരുമാറിയ റിക്ഷാഡ്രൈവറെ മര്‍ദിച്ചത്. ന്യൂഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ സൗമ്യ പഹാഡ്ഗഞ്ചിലേക്ക് പോകാനാണ് റിക്ഷാക്കാരനെ സമീപിച്ചത്.
സാധാരണ 40 രൂപ നിരക്കുള്ള യാത്രയ്ക്ക് ഇയാള്‍ 200 രൂപ ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി മുന്നോട്ട് നടന്നു. എന്നാല്‍ ഇയാള്‍ പിന്നാലെയെത്തി ശല്യം ചെയ്യുകയായിരുന്നു. കൈയില്‍ പിടിച്ചു വലിച്ചതോടെ ബാഗിലുണ്ടായിരുന്ന വെള്ളക്കുപ്പി കൊണ്ട് ഇയാളെ തല്ലി. അടികിട്ടിയിട്ടും വിട്ടുപോകാന്‍ തയ്യാറാകാത്തതുകൊണ്ട് അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് ഇയാളെ വലിച്ചുകൊണ്ടു പോയി.
എന്നാല്‍ അവിടെ പോലീസ് ഉണ്ടായിരുന്നില്ല. ചില നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ആരും ഇടപെട്ടില്ലെന്നും യുവതി വിശദീകരിച്ചു. അര മണിക്കൂറിലേറെ കാത്തു നിന്നെങ്കിലും പോലീസ് എത്തിയില്ല. പിന്നീട് റോഡരികില്‍ കിടന്ന തടിക്കഷണം എടുത്ത് റിക്ഷക്കാരന് പൊതിരെ തല്ലുകയായിരുന്നു.
https://www.facebook.com/Malayalivartha
























