രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സംസ്ഥാനത്ത് പല എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന് മൂന്‍തൂക്കം പ്രവചിക്കുമ്പോള്‍, ഏതാനും ഫലങ്ങള്‍ ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നു. ത്രിശങ്കു സഭ വരുന്നതോടെ ജനതാദള്‍എസ് (ജെ.ഡി.എസ്) കിങ് മേക്കറാകും.ഭൂരിഭാഗം അഭിപ്രായ സര്‍വേകളും സംസ്ഥാനത്ത് തൂക്കുസഭയാണ് പ്രവചിക്കുന്നത്.
225 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള മാന്ത്രിക സംഖ്യ 113 ആണ്. 2013ലെ തെരഞ്ഞെടുപ്പില്‍ 122 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.
https://www.facebook.com/Malayalivartha
























