വിമാനത്തിന് തുല്യമായ ബ്ലാക്‌ബോക്‌സുകള്‍ റെയില്‍വേ കോച്ചുകളിലും

വിമാനത്തിന് തുല്യമായ 'ബ്ലാക് ബോക്‌സുകള്‍' റെയില്‍വേ കോച്ചുകളിലും വരുന്നു. വിമാനത്തിലും മികവുള്ള മേന്മകളുമായി. അപകട ശേഷം കാരണം കണ്ടെത്താനാണ് വിമാനങ്ങളില്‍ ബ്ലാക്‌ബോക്‌സുകളെ ആശ്രയിക്കുന്നതെങ്കില്‍ ട്രെയിനുകളില്‍ ഇവ അപകടത്തെ മുന്‍കൂട്ടി ചെറുക്കും.
സുരക്ഷക്കൊപ്പം യാത്രക്കാര്‍ക്ക് നവീന സൗകര്യങ്ങളും ഇതുവഴി ലഭിക്കും. സ്മാര്‍ട്ട് കോച്ചുകളുടെ ആദ്യ ബാച്ച് റായ്ബറേലിയിലെ റെയില്‍വേ കോച്ച് ഫാക്ടറിയില്‍നിന്ന് വെള്ളിയാഴ്ച പുറത്തിറക്കി. ട്രെയിന്‍ അപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ പരീക്ഷണം.ബ്ലാക് ബോക്‌സുള്ള സ്മാര്‍ട്ട് കോച്ചുകളില്‍ സി.സി.ടി.വി കാമറ, വിവരങ്ങള്‍ അറിയാനുള്ള സംവിധാനം, വൈഫൈ എന്നിവയും ലഭ്യമാകും.
യാത്രക്കിടെയുള്ള ചെറു വ്യതിയാനങ്ങള്‍പോലും ബ്ലാക് ബോക്‌സ് നിരീക്ഷിച്ച് മുന്നറിയിപ്പ് നല്‍കും. ട്രെയിന്‍ പാളംതെറ്റല്‍ അടക്കമുള്ളവ തടയാം. ട്രെയിനിലെ വയറുകള്‍, ഇലക്‌ട്രോണിക് ഭാഗങ്ങള്‍ എന്നിവയിലെ താപവ്യതിയാനം നിരീക്ഷിക്കും. ഷോര്‍ട്ട് സര്‍ക്യൂട്ട്, തീപിടിത്തം എന്നിവയില്‍നിന്ന് ഇത് കോച്ചിനെ രക്ഷിക്കും.
https://www.facebook.com/Malayalivartha
























