വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബി.ജെ.പിയുടെ വെല്ലുവിളി സ്വീകരിച്ച് സിദ്ധരാമയ്യ ;ദളിത് മുഖ്യമന്ത്രിക്കായി മാറിക്കൊടുക്കാനും തയ്യാറാണെന്ന പ്രസ്താവനയുമായി സിദ്ധരാമയ്യ രംഗത്ത്

കര്‍ണാടകയില്‍ വോട്ടെണ്ണലിന് മണിക്കൂറുകള്‍ ശേഷിക്കെ ഫലം വന്നശേഷം ഒരു ദളിത് മുഖ്യമന്ത്രിക്കായി മാറിക്കൊടുക്കാനും തയ്യാറാണെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. 'ഒരു ദളിതന്‍ മുഖ്യമന്ത്രിയാകുന്നതിനെ താന്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. മല്ലികാര്‍ജ്ജുന ഖാര്‍ഗെയോട് തികഞ്ഞ ബഹുമാനമാണുള്ളത്.. പാര്‍ട്ടി ഹൈക്കമാന്‍ഡാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുക-മൈസൂരുവിലെ വസതിയില്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവേ സിദ്ധരാമയ്യ പറഞ്ഞു.
പ്രചാരണ വേളയില്‍ മോദി അടക്കം പല ബിജെപി നേതാക്കളും സിദ്ധരാമയ്യക്ക് പകരം ഒരു ദളിത് മുഖത്തെ മുഖ്യമന്ത്രിയാക്കുമോ എന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് വെല്ലുവിളി നടത്തിയിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ത്രിശങ്കു സഭയ്ക്ക് സാധ്യത കല്‍പിച്ചതോടെയാണ് സിദ്ധരാമയ്യയുടെ പുതിയ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha
























