ദൂരം കുറയ്ക്കുക എന്നതിനൊപ്പം തികച്ചും പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളിലേയ്ക്ക് വികസനത്തിന്റെ പുതിയ ചുവടു വെയ്ക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് പുതിയ അഞ്ച് ഹൈവേകള്‍ കൂടി കൊണ്ടു വരാന്‍ ഹൈവേ മന്ത്രാലയത്തിന്റെ തീരുമാനം...

രാജ്യത്ത് പുതിയ അഞ്ച് ഹൈവേകള്‍ കൂടി കൊണ്ടു വരാന്‍ ഹൈവേ മന്ത്രാലയത്തിന്റെ തീരുമാനം. പ്രധാന വ്യവസായ, ഉല്‍പ്പാദന കേന്ദ്രങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിക്കുന്നതായിരിക്കും ഹൈവേകള്‍. ഇതുവഴി 200 കിലോമീറ്റര്‍ വരെയുള്ള യാത്രാ ദൂരം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ഗ്രീന്‍ഫീല്‍ഡ് റോഡ് നെറ്റ്‌വര്‍ക്ക് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേ ഗുര്‍ഗാവന്‍മുംബൈ എന്നീ വ്യവസായ നഗരങ്ങളെ നേരിട്ട് ബന്ധിപ്പിക്കും. ഇവയ്ക്ക് പുറമേ ഭഡിണ്ടകണ്ട്‌ല, ഭഡിണ്ടഅജ്മര്‍, റായ്പൂര്‍വിശാഖപട്ടണം, ചെന്നൈസേലം, അമ്പാലകഠ്പുട്‌ലി എന്നിവയെയും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ പഠനത്തിന് ശേഷം ചത്തീസഗറിലെ ദര്‍ഗ്അനുരാഗ്, കര്‍ണ്ണാടകയിലെ മാംൂര്ചിത്രദുര്ഗ എന്നിവയെയും പദ്ധതിയിലുള്‍പ്പെടുത്തുമെന്ന് ഹൈവേ മന്ത്രാലയം അറിയിച്ചു. ദൂരം കുറയ്ക്കുക എന്നതിനൊപ്പം തികച്ചും പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളിലേയ്ക്ക് വികസനത്തിന്റെ പുതിയ ചുവടു വെയ്ക്കുകയുമാണ് ഇതു വഴി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പറഞ്ഞു. അതോടൊപ്പം ഇപ്പോള്‍ രൂക്ഷമായിരിക്കുന്ന ട്രാഫിക് ബ്ലോകിന് ഏറ്റവും വലിയ പരിഹാരവുമായിരിക്കും .
https://www.facebook.com/Malayalivartha
























