ബംഗാളില്‍ ഭീകരതയുടെ മുഖം... സിപിഐ എം പ്രവര്‍ത്തകനെയും ഭാര്യയേയും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ചുട്ടുകൊന്നു

പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സിപിഐ എം പ്രവര്‍ത്തകനെയും ഭാര്യയേയും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തീവച്ചുകൊന്നു. ദിബു ദാസ് ഭാര്യ ഉഷ ദാസ് എന്നിവരെയാണ് അക്രമിസംഘം തീവച്ചുകൊന്നത്. തൃണമൂല്‍ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രാവിലെ ഏഴുമണിയോടെയാണ് പോളിംഗിന് തുടക്കമായത്. തൃണമൂല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനം പാലിക്കാനായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
46,000 പശ്ചിമ ബംഗാള്‍ പോലീസിനും 12,000 കൊല്‍ക്കത്ത പോലീസിനും പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 1500 സുരക്ഷാ ഉദ്യോഗസ്ഥരേകൂടി വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിരന്തരമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍ നാമനിര്‍ദ്ദേശ പത്രിക പോലും സമര്‍പ്പിക്കാന്‍ സിപിഐ എം പ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha
























