കാവേരി വിധി നടപ്പാക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

കാവേരി വിധി നടപ്പാക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കാവേരി അതോറിറ്റിയോ, ബോര്‍ഡോ, കമ്മറ്റിയോ രൂപീകരിക്കാന്‍ തയ്യാറാണെന്നും ഏത് വേണമെന്നത് കോടതിക്ക് തീരുമാനിക്കാമെന്നുമാണ് കേന്ദ്രര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
പദ്ധതി പരിശോധിച്ച് നിലപാട് അറിയിക്കാന്‍ തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
നേരത്തേ, പദ്ധതി രൂപീകരിക്കുന്നതില്‍ കാലതാമസം വരുത്തിയതിന് കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha
























