ജുവനൈല്‍ ഹോമിലെ വെന്റിലേറ്റര്‍ അറുത്തുമാറ്റി രക്ഷപ്പെട്ടത് 15 കുട്ടികള്‍; ജുവനൈല്‍ ഹോമിലെ രണ്ടു സുരക്ഷാജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

തെലങ്കാനയിൽ ജുവനൈല്‍ ഹോമിലെ ശുചിമുറിയുടെ വെന്റിലേറ്റര്‍ അറുത്തുമാറ്റി 15 കുട്ടികള്‍ രക്ഷപ്പെട്ടു. തെലങ്കാനയിലെ സൈദാബാദിലുള്ള ജുവനൈല്‍ ഹോമിലാണ് സംഭവം. കൊലപാതകം ,മോഷണം തുടങ്ങിയ കേസുകളിലെ പ്രതികളാണ് രക്ഷപ്പെട്ട കുട്ടികള്‍. ബൈക്ക് മോഷണം അന്വേഷിച്ചെത്തിയ പൊലീസാണ് കുട്ടികൾ രക്ഷപെടുന്ന ദൃശ്യങ്ങൾ കണ്ട് ഞെട്ടിയത്.
14നും 16നും ഇടയ്ക്കു പ്രായമുള്ള കുട്ടികളാണ് ഞയറാഴ്ച അര്‍ധരാത്രിയോടെ രക്ഷപ്പെട്ടത്. കെട്ടിടത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ മോഷ്ടിച്ച് രണ്ടു കുട്ടികള്‍ രക്ഷപ്പെട്ടിരുന്നു. ബൈക്ക് മോഷണം സംബന്ധിച്ച പരാതി പൊലീസിനു ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുട്ടികള്‍ രക്ഷപ്പെടുന്നത് കണ്ടെത്തിയത്.
രക്ഷപ്പെട്ടവരില്‍ ഒരാളെ പിടികൂടി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് ജുവനൈല്‍ ഹോമിലെ രണ്ടു സുരക്ഷാജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























