ദേശീയ അവാര്‍ഡ് ജേതാക്കളുടെ നിലവിളി മോഡി കേട്ടു? സ്മൃതി ഇറാനിയെ വാര്‍ത്താ വിതരണ മന്ത്രിസ്ഥാനത്ത് നിന്നും നീക്കി; അവാര്‍ഡ് വിവാദത്തില്‍ കുടുങ്ങിയ സ്മൃതിയെ മാറ്റിയെന്ന് സിനിമാക്കാര്‍; അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കവെ സ്മൃതിക്ക് നിര്‍ണായക സ്ഥാനം നല്‍കാനാണ് ഈ വകുപ്പ് മാറ്റമെന്ന് ഡല്‍ഹി റിപ്പോര്‍ട്ട്

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ മാറ്റിയെന്ന് വ്യാപക ആരോപണം. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കവെ സ്മൃതിക്ക് പാര്‍ട്ടിയില്‍ നിര്‍ണായക സ്ഥാനം നല്‍കാനാണ് മാറ്റിയതെന്നാണ് ബിജെപിയിലെ അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. സ്മൃതിക്ക് പകരം രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് വകുപ്പിന്റെ അധിക ചുമതല വഹിക്കും.
എന്നാല്‍ ടെക്‌സ്‌റ്റൈല്‍ വകുപ്പ് മന്ത്രിയായി സ്മൃതി ഇറാനി തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വൃക്ക മാറ്റല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്ന അരുണ്‍ ജയ്റ്റ്‌ലിക്ക് പകരം പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കാനും തീരുമാനമായി. അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ ഐടി ആന്‍ഡ് ഇലക്‌ട്രോണിക്‌സ് മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്നും മാറ്റിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ മാത്രം ചുമതലയാകും കണ്ണന്താനത്തിനുണ്ടാകുക. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രിയായി എസ്.എസ്. അലുവാലിയയെയും നിയമിച്ചു.
https://www.facebook.com/Malayalivartha
























