Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലം; കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും ഭാവി എന്തായിരിക്കും എന്നതിന്റെ ദിശാസൂചിക

15 MAY 2018 10:26 AM IST
മലയാളി വാര്‍ത്ത

ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഇത്രയേറേ രാജ്യവ്യാപക ശ്രദ്ധ നേടുന്നത് ആദ്യമായിട്ടാവും. പ്രാദേശിക വിഷയങ്ങളാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധിയെഴുതുക പതിവെങ്കിലും ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. സിദ്ധരാമയ്യയും യെദ്യൂരപ്പയും തമ്മിലുള്ള പോരാട്ടം എന്നതിനേക്കാള്‍ കര്‍ണാടക തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത് നരേന്ദ്ര മോദി-രാഹുല്‍ ഗാന്ധി പോരാട്ടം കൂടിയാണത് എന്നതാണ്. കര്‍ണാടകത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും കോണ്‍ഗ്രസും ബിജെപിയും ആഗ്രഹിക്കുന്നില്ല. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും ഭാവി എന്തായിരിക്കും എന്നതിന്റെ ദിശാസൂചിക കൂടിയാവും കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം.

2019-ലെ ലോകസഭാ തെരഞ്ഞെടുപ്പും ഈ വര്‍ഷമവസാനം മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും വിധി നിര്‍ണയിക്കുന്നതില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തിന് വലിയ പ്രാധാന്യമുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ച് കര്‍ണാടകത്തില്‍ തോല്‍ക്കുക എന്നതിന് അര്‍ത്ഥം പഞ്ചാബിലും പുതുച്ചേരിയിലും മാത്രമായി ഒതുങ്ങുക എന്നതാണ്.

ബിജെപിക്കാവട്ടെ ദക്ഷിണേന്ത്യ പിടിക്കാനുള്ള മാസ്റ്റര്‍ പ്ലാനിലെ ആദ്യ വിജയവുമാകും കര്‍ണാടകയിലെ ജയം.കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാതെ ബിജെപിയുടെ സുവര്‍ണയുഗം ആരംഭിക്കുന്നില്ല എന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പലകുറി ആവര്‍ത്തിച്ചതാണ്. കര്‍ണാടകയില്‍ ജയിച്ചാല്‍ മോദി-അമിത് ഷാ നേതൃത്വത്തിന് കീഴില്‍ ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ആദ്യത്തെ വന്‍വിജയമാകും അത്. തമിഴ്‌നാട്ടിലോ കേരളത്തിലോ തെരഞ്ഞെടുപ്പ് വിജയം നേടാന്‍ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ആന്ധ്രയിലെ തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിടുക കൂടി ചെയ്തതോടെ ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ ആകെയുള്ള പിടിയും നഷ്ടമായി.

കര്‍ണാടകയില്‍ ജയിച്ചാല്‍ സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തോട് പൊതുവെ താല്‍പര്യം കാണിക്കാത്ത ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും അധികാരം പിടിക്കാന്‍ ബിജെപിക്ക് ആത്മവിശ്വാസം ഏറും. തോറ്റാല്‍ ഈ പോളിസി ദക്ഷിണേന്ത്യയിലെങ്കിലും മാറ്റുന്നതിനെക്കുറിച്ച് ബിജെപിക്ക് ഗൗരവമായിത്തന്നെ ചിന്തിക്കേണ്ടതായി വരും. കോണ്‍ഗ്രസാണ് കര്‍ണാടകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയെങ്കിലും ജെഡിഎസും ബിജെപിയും ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ഇത്തവണത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തന്നെ അക്കാര്യം വ്യക്തമാണ്.

2013-ലെ തെരഞ്ഞെടുപ്പ് മാറ്റി നിര്‍ത്തിയാല്‍ മികച്ച വോട്ട് ശതമാനവും സീറ്റുകളും കര്‍ണാകത്തില്‍ ബിജെപി നേടിയിട്ടുണ്ട്. യെദ്യൂരപ്പ പാര്‍ട്ടി പിളര്‍ത്തിയ 2013-ല്‍ ബിജെപിക്ക് വന്‍ തിരിച്ചടിയേറ്റിരുന്നു. എന്നാലിപ്പോള്‍ യെദ്യൂരപ്പ ബിജെപിക്കൊപ്പമുണ്ട്. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല എങ്കില്‍ കര്‍ണാടകയുടെ കടിഞ്ഞാണ്‍ ജെഡിഎസിന്റെ കയ്യിലാകും. ഇത് 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ചെറുപാര്‍ട്ടികളുമായുള്ള സഖ്യ വിഷയത്തില്‍ കോണ്‍ഗ്രസിനെ അപകടത്തിലാക്കും.

ജയിച്ചാല്‍ മോദി പ്രഭാവം ഇനിയില്ലെന്ന ആത്മവിശ്വാസത്തില്‍ തന്നെ കോണ്‍ഗ്രസിന് പൊതുതെരഞ്ഞെടുപ്പിനെ നേരിടാം. രാജ്യസഭയില്‍ ഭൂരിപക്ഷം എന്ന ലക്ഷ്യത്തോട് കൂടുതല്‍ അടുക്കാന്‍ കര്‍ണാടകയില്‍ ജയിക്കാനായാല്‍ ബിജെപിക്ക് സാധിക്കും. കര്‍ണാടകയിലെ തോല്‍വി പാര്‍ലമെന്റിലും കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുമെന്നത് പ്രതിപക്ഷ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാകും.

വര്‍ഗീയതയും മതേതരത്വവും തമ്മിലുള്ള പോരാട്ടമാണ് കര്‍ണാടകയിലേത് എന്നാണ് സിദ്ധരാമയ്യ ഇക്കുറി തെരഞ്ഞെടുപ്പിന് നല്‍കിയ വിശേഷണം. മാത്രമല്ല പിന്നോക്ക വിഭാഗങ്ങളായ ദളിതുകളുടേയും മറ്റ് ന്യൂനപക്ഷങ്ങളുടേയും ഏകോപനവും സിദ്ധരാമയ്യയുടെ ആയുധമായിരുന്നു. പിന്നോക്കക്കാര്‍ക്കായി കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. ഇക്കാര്യം പിന്നോക്കക്കാരും സമ്മതിക്കുന്നു. കര്‍ണാടകത്തിലെ ശക്തമായ ജാതിവിഭാഗങ്ങളായ ലിംഗായത്തുകളുടേയും വൊക്കലിംഗ വെന്ന് വേണം കരുതാന്‍.

എന്നാല്‍ എല്ലായിടത്തേയും പോലെ മോദി പ്രഭാവവും ഹിന്ദുത്വവാദവും തന്നെയാണ് കര്‍ണാടകയിലും ബിജെപി തുറുപ്പ് ചീട്ടായി ഇറക്കിയത്. സിദ്ധരാമയ്യയുടെ സമുദായമായ കുറുബാസില്‍ നിന്നൊഴികെ ഹിന്ദുവോട്ടുകള്‍ ബിജെപിയുടെ പെട്ടിയില്‍ തന്നെയാണ് എത്തുകയെന്ന് ചില എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ വരുന്ന പൊതുതെരഞ്ഞെടുപ്പിലും ഹിന്ദുത്വ കാര്‍ഡിറക്കിയും മോദി ബ്രാന്‍ഡിനെ തന്നെ ആശ്രയിച്ചുമാകും ബിജെപിയുടെ മുന്നോട്ട് പോക്ക്.

കര്‍ണാടകത്തിലെ തോല്‍വി കോണ്‍ഗ്രസിനുണ്ടാക്കുന്ന മറ്റൊരു വന്‍ തിരിച്ചടി പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സ് ശുഷ്‌കമാകുമെന്നതാണ്. പഞ്ചാബിലും പുതുച്ചേരിയിലും മാത്രമായി ഭരണം ഒതുങ്ങുന്നതോടെ ഫണ്ട് പിരിവ് കോണ്‍ഗ്രസിന് ബുദ്ധിമുട്ടേറിയതാവും. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിനേക്കാള്‍ വലിയ സാമ്പത്തിക ശക്തിയാണ്, പാര്‍ട്ടിയെന്ന നിലയ്ക്ക് ബിജെപി. കര്‍ണാടകയില്‍ തന്നെ കോടികളാണ് ഇത്തവണ ബിജെപി ഒഴുക്കിയതെന്നാണ് റിപ്പോര്‍ട്ട്. 2019-ല്‍ പണക്കൊഴുപ്പിന്റെ ബലത്തിലുള്ള ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളെ നേരിടുകയെന്നത് കോണ്‍ഗ്രസിന് തലവേദനയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends