കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു പരാജയം

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു പരാജയം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍നിന്നു നയിച്ച സിദ്ധരാമയ്യയ്ക്കു മത്സരിച്ച ചാമുണ്ഡേശ്വരിയിലാണ് പരാജയപ്പെട്ടത്. ജെഡിഎസ് സ്ഥാനാര്‍ഥി ജി.ടി. ദേവഗൗഡയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.
അതേസമയം, ബദാമിയില്‍ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ് 62 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ ബിജെപി 113 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ജെഡിഎസ് 44സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha
























