ഉത്തര്‍പ്രദേശ് ദേശീയ പാതയില്‍ ട്രക്ക് യാത്രാ വാഹനവുമായി കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

ഉത്തര്‍പ്രദേശ് ദേശീയ പാതയില്‍ ട്രക്ക് യാത്രാ വാഹനവുമായി കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ബദ്രി പ്രസാദ് (65), റാം മൂറത് (30), രാജകരണ്‍ (60), ജ്യോതി നാരായണ്‍ (17) എന്നിവരാണ് മരിച്ചത്. ബണ്ഡടന്റ്ര റോഡില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
മൂന്നു പേര്‍ സംഭവസ്ഥലത്ത് നിന്നും പെണ്‍കുട്ടി ആശുപത്രിയിലും വച്ചാണ് മരിച്ചത്. പത്തുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ട്രക്ക് െ്രെഡവറെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
https://www.facebook.com/Malayalivartha
























