കർണാടകയിൽ ബി ജെ പി നേടിയത് മികച്ച വിജയം; കോണ്‍ഗ്രസ്സും ജനതാദളും പരസ്പരം മത്സരിച്ചത് ബിജെപിയുടെ വിജയത്തിന് കാരണമായി

കര്‍ണ്ണാടകയില്‍ ബിജെപി നേടിയത് മികച്ച വിജയം. കോണ്‍ഗ്രസ്സും ജനതാദളും പരസ്പരം മത്സരിച്ചത് ബിജെപി വിജയത്തിന് ഒരു ഘടകമായെന്ന് തന്നെ പറയാം. ബിജെപി യെ സംബന്ധിച്ച് അഴിമതി വിരുദ്ധ പോരാട്ടമാണ് പാര്‍ട്ടിയുടെ മുഖമുദ്ര. എന്നാല്‍ കര്‍ണ്ണാടകയിലാകട്ടെ ബിജെപി യുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് അഴിമതി ആരോപണ വിധേയനായ യെദ്യൂരപ്പയാണ്. എന്നാല്‍ കൃത്യമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെ മറികടക്കുന്നതിന് ബിജെപിക്ക് കഴിഞ്ഞു.
കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം അമിത ആത്മ വിശ്വാസമാണ് വിനയായത്. ജനതാദള്‍ എസ്സുമായി തെരഞ്ഞെടുപ്പിനെ മുന്നേ ധാരണയിലെത്തുന്നതിന് കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ബിജെപി യുടെ മുന്നേറ്റം കോണ്‍ഗ്രസിന്റെ തെറ്റായ രാഷ്ട്രീയ നീക്കങ്ങളില്‍ നിന്നുണ്ടായതെന്ന് വ്യക്തമാകുന്നത്. കോണ്‍ഗ്രസിന് ഇനിയും ജനതാദളുമായി സഖ്യമെന്നതടക്കമുള്ള നീക്കങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. രാഹുല്‍ ഗാന്ധി എന്ന ദേശീയ അധ്യക്ഷന്റെ കീഴില്‍ പാര്‍ട്ടി കൂടുതല്‍ പ്രായോഗിക മായ തീരുമാനങ്ങളിലേക്ക് കടക്കേണ്ടതിന്റെ ആവശ്യകതയും കര്‍ണ്ണാടക ചൂണ്ടിക്കാട്ടുന്നു.
പ്രായോഗിക രാഷ്ട്രീയം തനിക്ക് വഴങ്ങുമോ എന്ന് തെളിയിക്കാനുള്ള ബാധ്യതയും രാഹുല്‍ ഗാന്ധിയുടേതാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ മുന്നേറ്റത്തെ അവഗണിച്ച് പിടിച്ച് നില്‍ക്കുന്ന മിസോറാമിലെ കോണ്‍ഗ്രസ്സ് നേതൃത്വവും പിന്നെ പുതുച്ചേരിയും പഞ്ചാബും മാത്രമാണ് ഒരിക്കല്‍ രാജ്യത്തിന്റെ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന കോണ്‍ഗ്രസിന് പിടിവള്ളികളായുള്ളത്.
https://www.facebook.com/Malayalivartha
























