ഗോപുജയൊന്നും ഏറ്റില്ല ! ; പെട്ടി തുറന്നപ്പോൾ ശ്രീരാമലു പൊട്ടി

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ജയിക്കാനായി ഗോ പൂജ നടത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീരാമലു പരാജയപ്പെട്ടു. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയോടെയാണ് ശ്രീരാമലു പരാജയപ്പെട്ടത്. ശ്രീരാമലു വോട്ടു ചെയ്യാന്‍ പോകുന്നതിന് മുമ്പ് നടത്തിയ ഗോപൂജ വാര്‍ത്തയായിരുന്നു.
ബി ശ്രീരാമുലു നടത്തുന്ന കൈക്കൂലി ചര്‍ച്ചയുടെ വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. സിദ്ധരാമയ്യയ്‌ക്കെതിരെ ബാദാമിയില്‍ മത്സരിച്ച ശ്രീരാമുലുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വീഡിയോയുമായി കോണ്‍ഗ്രസ് രംഗത്ത് വന്നത് പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.
റെഡ്ഡി സഹോദരന്മാരുടെ ഖനന കമ്ബനിക്ക് അനുമതി ലഭിക്കുന്നതിന് വേണ്ടി അന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി ബാലകൃഷ്ണന് കൈക്കൂലി നല്‍കുന്നതിന് വേണ്ടി മരുമകന്‍ പി.വി ശ്രീനിജനുമായിട്ട് ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
https://www.facebook.com/Malayalivartha
























