Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

‘ഇതിയാന്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ അവസ്ഥ’; ‘പ്രധാനമന്ത്രിയാകാന്‍ നിന്ന രാഹുല്‍ എവിടെ?’ ;കർണ്ണാടക തിരഞ്ഞെടുപ്പ് ഫലത്തിനുപിന്നാലെ രാഹുൽഗാന്ധിയെ ട്രോളി സോഷ്യൽമീഡിയ

15 MAY 2018 06:18 PM IST
മലയാളി വാര്‍ത്ത

കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ രാഷ്ട്രീയ ലോകം തിരയുന്നത് രാഹുല്‍ ഗാന്ധിയെ. 122 സീറ്റുകളുണ്ടായിരുന്ന കര്‍ണാടകയില്‍ 77 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് താണത്. ഇതിന് മറുപടി പറയേണ്ടത് പ്രചരണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെയാണ്.

എന്നാല്‍ രാഹുലിന്റെ പ്രതികരണത്തിന് തയ്യാറെടുത്ത മാധ്യമങ്ങള്‍ക്ക് അതു ലഭ്യമായില്ല. ഇതിന് പിന്നാലെ രാഹുലിനെതിരെയുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു തുടങ്ങി.

രാജ്യം ഉറ്റുനോക്കിയ കര്‍ണാടക തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചരണവും കൊടുംപിരി കൊണ്ടിരുന്നു. പ്രചരണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രധാനമന്ത്രി പ്രസ്താവന വലിയ രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.


2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്നായിരുന്നു രാഹുല്‍ഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കും. എന്നാല്‍ 2019ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ലെന്നും പറഞ്ഞതോടെ രാഹുലിനെതിരെ ബിജെപി നേതാക്കള്‍ ആഞ്ഞടിച്ചു.

കുതിക്കുന്ന ഇന്ധനവില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ പ്രതിഷേധിച്ചത് കര്‍ണാടകയിലെ കോലാര്‍ ജില്ലയിലൂടെ സൈക്കിള്‍ ചവിട്ടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിക്കൊണ്ടാണ്. സാധാരണക്കാരില്‍ നിന്ന് കൊള്ളയടിച്ച പണം സമ്പന്നരായ സുഹൃത്തുക്കളിലെത്തിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചിരുന്നു. ക്ഷേത്രങ്ങള്‍, പള്ളികള്‍, മിനാരങ്ങള്‍, ആശ്രമങ്ങള്‍, കാര്‍ഷിക മേഖലകള്‍, തുടങ്ങി കര്‍ണാടകയുടെ സകലയിടങ്ങളിലും സന്ദര്‍ശനം നടത്തി രാഹുല്‍ ജനങ്ങളെ നേരില്‍ കണ്ടിരുന്നു. അതൊന്നും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചിട്ടില്ല.

ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം രാഹുല്‍ നേതൃത്വം നല്‍കിയ 5 സംസ്ഥാന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയേറ്റിരുന്നു. മേഘാലയയിലും ഗോവയിലും ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും കോണ്‍ഗ്രസിന് അധികാരം പിടിക്കാനായില്ല. തൃപുരയിലും കോണ്‍ഗ്രസ് വമ്പന്‍ പരാജയം ഏറ്റുവാങ്ങി. ഈ പശ്ചാത്തലത്തില്‍ രാഹുലിന്റെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച് വരെ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends