കർണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ കുറിച്ച് എകെ ആന്റണി

കോണ്‍ഗ്രസ് ജെഡിഎസുമായി ചേര്‍ന്ന് മതേതര സഖ്യമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി . ബിജെപിയെ ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാന്‍ എല്ലാ സാധ്യതകളും പരിശോധിക്കും. അതാനായാണ് ഗുലാം നബി ആസാദിനെ കര്‍ണാടകയിലേക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറെടുക്കുകയാണ്. ജെഡിഎസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതോടെയാണ് സഖ്യത്തിന് വഴിയൊരുങ്ങിയത്.
https://www.facebook.com/Malayalivartha
























