ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനത്തിൽ സുപ്രിം കോടതി കൊളീജിയം ഇന്ന്

ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനത്തിൽ സുപ്രിം കോടതി കൊളീജിയം ഇന്ന് യോഗം ചേരും. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് കേന്ദ്രസര്‍ക്കാരിന് വീണ്ടും അയക്കാന്‍ ഇന്ന് യോഗത്തില്‍ തീരുമാനമുണ്ടായേക്കും. വൈകീട്ടാണ് കൊളീജിയം യോഗം ചേരുന്നത്.
കെഎം ജോസഫിന്റെ പേര് വീണ്ടും സുപ്രിം കോടതി ജഡ്ജിയായി നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൊളീജിയം യോഗം തത്വത്തില്‍ തീരുമാനിക്കുകയായിരുന്നു. മറ്റ് ജഡ്ജിമാരുടെ പേരിനൊപ്പം ജസ്റ്റിസ് ജോസഫിന്റെ പേരും ശുപാര്‍ശ ചെയ്യും. രാജസ്ഥാന്‍, കൊല്‍ക്കത്ത, ആന്ധ്ര, തെലുങ്കാന ഹൈക്കോടതികളില്‍നിന്നുള്ള ജഡ്ജിമാരെക്കൂടി സുപ്രിം കോടതിയിലേയ്ക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളില്‍നിന്നുള്ള ജഡ്ജിമാര്‍ക്കൊപ്പം ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്യുമെന്നായിരുന്നു വിവരം. ഇന്ന് കൊളീജിയം വീണ്ടും യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
https://www.facebook.com/Malayalivartha
























