ഡല്‍ഹിയില്‍ വീണ്ടും പൊടിക്കാറ്റ്... കാറ്റും മഴയും രൂക്ഷമായതോടെ റോഡ് ഗതാഗതം സ്തംഭിച്ചു

ഡല്‍ഹിയില്‍ വീണ്ടും പൊടിക്കാറ്റ് ആഞ്ഞടിക്കുന്നു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മുതലാണ് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയത്. കാറ്റും മഴയും രൂക്ഷമായതോടെ റോഡ് ഗതാഗതവും സ്തംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീഴുകയും, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡല്‍ഹി, യുപി, ബിഹാര്‍, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലുണ്ടായ കാറ്റിലും മഴയിലും 86 പേര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























