കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ തോൽവിയുടെ പശ്ചാത്തലത്തിൽ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്‍

കര്‍ണാടക തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കെപിസിസി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍ രംഗത്ത്.
അമല്‍ തന്‍റെ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് രംഗത്തെത്തിയത്. കര്‍ണാടക മുഴുവന്‍ ബിജെപിയെ ജയിപ്പിച്ചതിന്റെ അഹങ്കാരം വല്ലതുമുണ്ടോയെന്നു ചോദിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ഫോട്ടൊയ്ക്കൊപ്പം അമല്‍ ഉണ്ണിത്താന്റെ കമന്റ്.
വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. 'എന്റെ വോട്ട് ബിജെപി ക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്' എന്നു മറ്റൊരു പോസ്റ്റും അമല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























