അംബാനി കുടുംബത്തില്‍ വിവാഹക്കാലം; നന്ദ് അംബാനിയുടേയും വിവാഹ വാര്‍ത്ത ആഘോഷിച്ച് സോഷ്യല്‍ മീഡിയ; ആനന്ദ് വിവാഹം കഴിക്കാന്‍ പോകുന്നത് രാധികയെ

അംബാനി കുടുംബത്തിലെ വിവാഹ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത്. മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടെയും മക്കളുടെ വിവാഹ നിശ്ചയമാണ് ഈ ഇടെ നടന്നത് കഴിഞ്ഞത്. മൂത്ത പുത്രന് ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ് അധികനാള്‍ തികയും മുമ്പേ പ്രിയപുത്രി ഇഷയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഇളയ മകന്‍ ആനന്ദ് അംബാനിയുടേയും വിവാഹ വാര്‍ത്തയും പുറത്തുവന്നതോടെ ഇത് സേഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
രാധിക മെര്‍ച്ചന്റിനെയാണ് ആനന്ദ് വിവാഹം കഴിക്കാന്‍ പോകുന്നത്. ഏറെ നാളായി സുഹൃത്തുക്കളായി കഴിയുന്ന ഇരുവരും ജീവിതത്തില്‍ ഒന്നാകാന്‍ തീരുമാനിച്ചുവെന്നാണ് പറയപ്പെടുന്നത്. ന്യൂയോര്‍ക് സര്വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ബിഡി സൊമാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്ന് ഐബി ഡിപ്ലോമയും നേടിയയാളാണ് രാധിക. ഇഷയുടെ വിവാഹ നിശ്ചയദിനത്തില്‍ ഇഷയ്ക്കും ആകാശ് അംബാനിയുടെ പ്രതിശ്രുത വധു ശ്ലോക മേത്തയ്ക്കുമൊപ്പം രാധിക നൃത്തം ചെയ്യുന്നതിന്റെ വിഡിയോകളും വൈറലാണ്.
ആകാശിന്റെ വിവാഹ നിശ്ചയത്തിനു ശേഷം കുടുംബമൊന്നിച്ച് സിദ്ധിവിനായക ക്ഷേത്രദര്‍ശനം നടത്തുമ്പോഴും ആനന്ദിന്റെ കൈപിടിച്ച് രാധിക കൂെടയുണ്ടായിരുന്നു. പക്ഷേ ഗോസിപ്പുകള്‍ക്ക് ആക്കം കൂടിയത് ഇഷയുടെ വിവാഹ നിശ്ചയത്തോടെയാണ്.
https://www.facebook.com/Malayalivartha
























