കര്‍ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു... നാടകീയത നിറഞ്ഞ നിമിഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ വിജയിച്ചത് മോഡിയുടെ തന്ത്രം, കോണ്‍ഗ്രസിന്റെ കുതന്ത്രങ്ങള്‍ക്ക് തക്ക മറുപടി, രാജി വച്ചാലും വിജയിക്കാന്‍ തന്ത്രമൊരുക്കുന്നു

അതേസമയം, ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് വിധൗന്‍ സൗധയിലെ പ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി. സത്യപ്രതിജ്ഞാ ചടങ്ങും കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു.
യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല. സത്യപ്രതിജ്ഞ മാറ്റിവയ്ക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. യെദ്യൂരപ്പയ്ക്ക് എം.എല്‍.എമാര്‍ പിന്തുണ നല്‍കുന്ന കത്ത് വെള്ളിയാഴ്ച രാവിലെ 10.30നകം ഹാജരാക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാളെ കേസില്‍ വീണ്ടും വാദം തുടരും.
https://www.facebook.com/Malayalivartha
























