പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു...

പഞ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫല സൂചനകളില്‍ ബിജെപിയെയും സിപിഎമ്മിനെയും പിന്തള്ളി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിച്ച 31,814 സീറ്റുകളില്‍ 110 സീറ്റുകളില്‍ വിജയിച്ചു. 1,208 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍കുകയാണ്.
ബിജെപി നാല് സീറ്റുകളിലും സിപിഎം മൂന്ന് സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. 81 സീറ്റുകളില്‍ ബിജെപിയും 58 സീറ്റുകളില്‍ സിപിഎമ്മും ലീഡ് ചെയ്യുന്നുണ്ട്. തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പിനെ തുടര്‍ന്നു സംസ്ഥാനത്ത് അരങ്ങേറിയ അക്രമസംഭവങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബോംബേറും തീവയ്പുമുള്‍പ്പെടെയുള്ള അക്രമങ്ങളില്‍ അന്പതിലേറെപ്പേര്‍ക്കു പരിക്കേറ്റു.
ഇതേതുടര്‍ന്നു 19 ജില്ലകളിലായി 568 ബൂത്തുകളില്‍ ബുധനാഴ്ച റീപോളിംഗ് നടത്തിയിരുന്നു. റീപോളിംഗില്‍ 68 ശതമാനം പേര്‍ വോട്ടു ചെയ്തു.
https://www.facebook.com/Malayalivartha























