എല്ലാവരും രാഷ്ട്രീയത്തില്‍ 'റിസോര്‍ട്ട്' കളിക്കുകയാണ് ; രാഷ്ട്രീയ നാടകങ്ങളെ പരിഹസിച്ച് പ്രകാശ് രാജ്

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ പരിഹാസവുമായി നടന്‍ പ്രകാശ് രാജ്. ഹോളിഡേ റിസോര്‍ട്ട് മാനേജര്‍ ഗവര്‍ണറെ കണ്ടെന്നും തന്നോടൊപ്പം 116 എം.എല്‍.എമാരുള്ളതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുകയും ചെയ്തുവെന്നാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്.
ട്വിറ്റിന്‍റെ പൂര്‍ണരൂപം:
കര്‍ണാടക ബ്രേക്കിങ് ന്യൂസ്... ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ടു. 116 എം.എല്‍.എമാര്‍ അവരുടെ കൈവശമുള്ളതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു. കളി ഇപ്പോള്‍ തുറന്നിരിക്കുകയാണ്. എല്ലാവരും രാഷ്ട്രീയത്തില്‍ 'റിസോര്‍ട്ട്' കളിക്കുകയാണ്.
https://www.facebook.com/Malayalivartha























