സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വർ വിരമിക്കുന്നു; അവസാന പ്രവർത്തി ദിവസം ഇന്ന്

സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ അവസാന പ്രവൃത്തി ദിവസം ഇന്ന്. ജൂണിലാണ് വിരമിക്കുന്നതെങ്കിലും സുപ്രിം കോടതി വേനലവധിക്ക് പിരിയുന്നതിന് മുന്‍പുള്ള അവസാന പ്രവൃത്തി ദിനമാണ് ഇന്ന്.
ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ചെലമേശ്വര്‍ ജഡ്ജി നിയമനം അടക്കമുള്ള വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടിലൂടെ ശ്രദ്ധേയനാണ്. ബാര്‍ അസോസിയേഷന്‍ നല്‍കുന്ന യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാല്‍ അവസാന ദിവസം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ സിറ്റിംഗ് നടത്തുന്ന കീഴ്‌വഴക്കം അദ്ദേഹം തെറ്റിക്കാന്‍ ഇടയില്ല.
https://www.facebook.com/Malayalivartha























