അച്ഛന്റെ മദ്യപാനത്തിൽ മനംനൊന്ത് ജീവനൊടുക്കിയ മകന് പ്ലസ്ടുവിന് 85 ശതമാനം മാര്‍ക്ക്

അച്ഛന്റെ മദ്യപാനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ തിരുനെല്‍വേലി സ്വദേശി ദിനേഷിന് പ്ലസ്ടുവിന് 85 ശതമാനം മാര്‍ക്ക്. മകന്റെ മരണത്തിന് താന്‍ കരണമാണെന കുറ്റബോധത്തിലാണ് മാടസ്വാമിപ്ലസ്ടു പരീക്ഷാഫലം വരാന്‍ രണ്ടാഴ്ച ബാക്കിനില്‍ക്കെ ആയിരുന്നു ദിനേഷ് ആത്മഹത്യ ചെയ്‌തത്. ബുധനാഴ്ചയാണ് തമിഴ്‌നാട്ടിലെ പ്ലസ് ടു ഫലം പുറത്തുവന്നത്. നാമക്കലിലുള്ള സ്വകാര്യ സ്‌കൂളില്‍ പഠിച്ചിരുന്ന ദിനേഷ് 1200-ല്‍ 1024 മാര്‍ക്കോടെ വിജയിച്ചു. കണക്കിനും തമിഴിനും 200-ല്‍ 194 മാര്‍ക്കുണ്ട്.
പഠനത്തില്‍ മിടുക്കനായിരുന്നു ദിനേഷ്. ഡോക്ടര്‍ ആകണമെന്നയിരുന്നു ദിനേഷിനെ ആഗ്രഹം. നീറ്റ് പരീക്ഷ എഴുതാന്‍ തയ്യാറെടുത്തിരുന്നു. ഹാള്‍ ടിക്കറ്റ് വാങ്ങിയെങ്കിലും പരീക്ഷയ്ക്ക് നാലുദിവസംമുമ്ബാണ് ജീവനൊടുക്കിയത്. മുത്തശ്ശിയെ കാണാന്‍ പോകുകയാണെന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ദിനേഷിനെ അടുത്ത ദിവസം റെയില്‍വേ മേല്‍പ്പാലത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൂലിത്തൊഴിലാളിയായ മാടസ്വാമി മദ്യത്തിനടിമയായിരുന്നത് മകനെ ഏറെ ദുഃഖിപ്പിച്ചു. ഇതായിരുന്നു കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha























