കാവേരി നദീജലം പങ്കിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയിന്മേലുള്ള വിധിപ്രഖ്യാപനം സുപ്രീംകോടതി മാറ്റി

കാവേരി നദീജലം പങ്കിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയിന്മേലുള്ള വിധിപ്രഖ്യാപനം സുപ്രീംകോടതി മാറ്റി. എല്ലാ കക്ഷികളുടെയും അഭിപ്രായം പരിഗണിച്ചായിരിക്കും പദ്ധതിക്ക് അന്തിമരൂപം നല്‍കുകയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വെള്ളിയാഴ്ചയോ അല്ലാത്തപക്ഷം മെയ് 22, 23 തീയതികളിലോ വിധി പ്രഖ്യാപിക്കുമെന്ന് ബെഞ്ച് അറിയിച്ചു. കര്‍ണാടകത്തിന്റെ അഭിപ്രായം വ്യാഴാഴ്ച അവതരിപ്പിച്ചു. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളും പുതുച്ചേരിയും നേരത്തെ നിര്‍ദേശം അറിയിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നദീജലം പങ്കിടലിനും മേല്‍നോട്ടത്തിനുമായി കേന്ദ്രസര്‍ക്കാര്‍ കരട് പദ്ധതി തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha























