കർണ്ണാടക തെരഞ്ഞെടുപ്പിൽ വിശ്വാസ വോട്ടെടുപ്പ് തേടാനിരിക്കെ ആത്മവിശ്വാസത്തോടെ ബി ജെ പി; തങ്ങളുടെ വിജയം കാത്തിരുന്ന് കാണൂ എന്നും ബി ജെ പിയുടെ ട്വീറ്റ്

നാളെ തന്നെ കര്‍ണാടക സര്‍ക്കാര്‍ വിശ്വാസ വോട്ട് തെളിയിക്കണമെന്ന സുപ്രീംകോടതി വിധി തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുമ്പോഴും അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പിയുടെ ട്വീറ്റ്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടതില്‍ കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണയുണ്ട്. നാളെ പിന്തുണ തെളിയിക്കാന്‍ തയാറാണെന്നും ട്വീറ്റില്‍ പറയുന്നു.
'ഞങ്ങളുടെ ശക്തിയെക്കുറിച്ച് സംശയിക്കുന്നവരോട് ഒരു കാര്യമേ ഞങ്ങള്‍ക്ക് പറയാനുള്ളൂ. കാത്തിരുന്ന് കാണൂ' കര്‍ണാടക ബി.ജെ.പി ഔദ്യോഗിക സൈറ്റിലൂടെ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























