മാതാപിതാക്കളെ കാണാന്‍ പോകണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ട് ഭാര്യയെ ഉറങ്ങാൻ കിടന്നു ; ഉറക്കമുണർന്ന പെൺമക്കൾക്ക് കാണേണ്ടിവന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ച്ച

പെണ്‍മക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടികൊന്നു. രാജസ്ഥാനിലെ ഖേര്‍ഖഡ ഗ്രാമത്തിലാണ് 45 കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നത്. മാതാപിതാക്കളെ കാണണമെന്ന ഭാര്യയുടെ ആവശ്യമാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത് എന്നാണ് ഞെട്ടിക്കുന്ന വിവരം.
തന്റെ മാതാപിതാക്കളെ കാണാന്‍ പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദമ്പതികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇത് ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























