ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
കേജരിവാളിന്റെ വസതിയിലെത്തിയാണ് ഡല്‍ഹി പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. അസിസ്റ്റന്റ് കമ്മീഷറുടെ സംഘത്തില്‍ അഞ്ച് ഇന്സ്പെക്ടര്മാരുമുണ്ടായിരുന്നു. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നും വീഡിയോയുടെ ഒരു പകര്‍പ്പ് തനിക്കു നല്‍കണമെന്നും കേജരിവാള്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീഡിയോ ചിത്രീകരണം പോലീസ് അംഗീകരിച്ചെങ്കിലും പകര്‍പ്പ് നല്‍കുന്നതിനോട് പോലീസ് നേതൃത്വം ഇതേവരെ പ്രതികരിച്ചിട്ടില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരി 19-നായിരുന്നു കേസിനാസ്പദമായ സംഭവം. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തന്നെ ആപ് എംഎല്‍എമാര്‍ മര്‍ദ്ദിച്ചുവെന്ന് ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് ആരോപിക്കുകയായിരുന്നു. വിഷയത്തില്‍ അദ്ദേഹം ലഫ്. ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
എഎപി എംഎല്‍എമാരില്‍ ചിലര്‍ കോളറിന് കുത്തിപ്പിടിക്കുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തുവെന്നാണ് അന്‍ഷു പ്രകാശ് ആരോപിച്ചത്. ഈ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് കേജരിവാളിനെ പോലീസ് ചോദ്യം ചെയ്തത്.
https://www.facebook.com/Malayalivartha























