അമിത് ഷായുടെ ചാണക്യതന്ത്രങ്ങൾക്ക് തിരിച്ചടിനൽകി കോൺഗ്രസ് ;എം.എല്‍.എയെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമിച്ചെന്ന് കോൺഗ്രസ് ; ഫോൺ സന്ദേശം പുറത്ത് വിട്ടു
കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ ബി.ജെ.പിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് എം.എല്‍.എയെ സ്വാധീനിക്കാന്‍ ബി.ജെ.പി നേതാവ് ജനാര്‍ദ്ദന റെഡ്ഡി ശ്രമിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിന് തെളിവായി ടെലഫോണ്‍ സന്ദേശവും കോണ്‍ഗ്രസ് പുറത്ത് വിട്ടു. റായ്ച്ചൂര്‍ റൂറല്‍ എം.എല്‍.എയെ ആണ് ബി.ജെ.പി സമീപിച്ചത്. മന്ത്രിസ്ഥാനവും സ്വത്തും തരാമെന്ന് ബി.ജെ.പി അറിയിച്ചെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്കും തടയാന്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തിനും മുന്നിലുള്ളത് 24 മണിക്കൂര്‍ ആണെന്നിരിക്കെ ചടുലമായ നീക്കങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്ന സൂചനയാണ് പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകമാണെന്നിരിക്കെ ഇരുഭാഗത്ത് നിന്നും എന്ത് ആയുധം വേണമെങ്കിലും പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha























