സുപ്രീംകോടതിയില് നിന്നു പടിയിറങ്ങുന്നതിനുമുമ്പുള്ള അവസാന ദിവസം ചീഫ് ജസ്റ്റിസിനൊപ്പം ബെഞ്ച് പങ്കിട്ട് ജസ്റ്റിസ് ചെലമേശ്വര്

സുപ്രീംകോടതിയില് നിന്നു പടിയിറങ്ങുന്നതിനുമുമ്പുള്ള അവസാന പ്രവര്ത്തി ദിവസം ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്രയ്ക്കൊപ്പം ബെഞ്ച് പങ്കിട്ട് ജസ്റ്റിസ് ചെലമേശ്വര്. ഈ മാസം 22നാണ് സുപ്രീംകോടതിയില് ജഡ്ജിമാരില് രണ്ടാമനായ ജസ്റ്റീസ് ചെലമേശ്വര് വിരമിക്കുന്നതെങ്കിലും, വെള്ളിയാഴ്ച മുതല് സുപ്രീം കോടതി വേനലവധിയിലേക്കു പ്രവേശിക്കുന്നതിനാല് അവസാന പ്രവൃത്തി ദിവസമായ വെള്ളിയാഴ്ച ചെലമേശ്വര് ചീഫ് ജസ്റ്റീസിനോടൊപ്പം ബെഞ്ച് പങ്കിടുകയായിരുന്നു.
ദീപക് മിശ്രയുടെ നടപടികളെ ചോദ്യം ചെയ്ത് പത്രസമ്മേളനം നടത്തിയചെലമേശ്വര് വിരമിക്കുന്ന ദിനത്തില് ചീഫ് ജസ്റ്റിസിന്റെ കോടതിയില് ഇരിക്കുന്ന പതിവ് തെറ്റിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.ബാര് കൗണ്സിലിന്റെ യാത്രയയപ്പ് ചടങ്ങ് നിരസിച്ചിരുന്നതിനാല് തുറന്ന കോടതിയില് അഭിഭാഷകര് അദ്ദേഹത്തിന് ആശംസകള് നേര്ന്നു.
ജസ്റ്റിസ് ചെലമേശ്വര് ജനാധിപത്യത്തിന് നല്കിയ സംഭാവനകള് തലമുറകള് എക്കാലവും സ്മരിക്കുമെന്ന് കോടതി നടപടി തുടങ്ങുന്നതിന് മുമ്പ് അഭിഭാഷകന് പ്രശാന്ത് ഭൂഷണ് പറഞ്ഞു. ചെലമേശ്വര് നന്ദി പറഞ്ഞു. ജസ്റ്റിസ് ചെലമേശ്വര് വിരമിക്കുമ്പോള് സീനിയോറിറ്റിയില് മുന്നിലുള്ള ജസ്റ്റിസ് എ.കെ. സിക്രി കൊളീജിയം അംഗമാകും.
https://www.facebook.com/Malayalivartha

























