പഞ്ചാബ് നാഷണല് ബാങ്കില് നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയുടെ ബന്ധുക്കള്ക്ക് എന്ഫോഴ്സ്മന്റെ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

പഞ്ചാബ് നാഷണല് ബാങ്കില് നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയുടെ ബന്ധുക്കള്ക്ക് എന്ഫോഴ്സ്മന്റെ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് എന്ഫോഴ്സ്മന്റെ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത്.നിരവധി തവണ നീരവ് മോദിക്ക് നോട്ടീസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്ന്നാണ് ബന്ധുക്കള്ക്ക് നോട്ടീസ് അയച്ചത്.
നീരവ് മോദിയുടെ പിതാവ് ദീപക് മോദി, സഹോദരന് നിഷാല് മോദി, സഹോദരി പര്വി മേത്ത, സഹോദരീ ഭര്ത്താവ് മായങ്ക് മേത്ത, യു.എസിലെ ഫയര്സ്റ്റാര് ഡയമണ്ട് ഇന്റര്നാഷണല് ഡയറക്ടര് മിഹിര് ബന്സാലി എന്നിവര്ക്കാണ് എന്ഫോഴ്സ്മന്റെ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത്
https://www.facebook.com/Malayalivartha

























