ഭൂരിപക്ഷത്തിനായുള്ള സാധ്യത ഇല്ലാതിരിക്കുമ്പോഴും യെദ്യൂരപ്പ തികഞ്ഞ ആത്മവിശ്വാസത്തിൽ; വൈകുന്നേരം ആഘോഷപ്രകടനം

യെദ്യൂരപ്പ ആത്മവിശ്വാസത്തില്‍..സഭയില്‍ ഭൂരിപക്ഷം തെളിയിച്ച് അഞ്ച് മണിക്ക് ആഘോഷപ്രകടനം നടത്തുമെന്നും യെദ്യൂരപ്പ..ഇപ്പോഴും ബിജെപിക്ക് ഭൂരിപക്ഷത്തിനായുള്ള യാതോരു സാധ്യതയും ഇല്ലാതിരിക്കുമ്പോഴും മുഖ്യമന്ത്രി യെദ്യൂരപ്പ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തെ വോട്ടെടുപ്പ് ദിവസം 17 ന് സത്യപ്രതിജ്ഞ നടത്തുമെന്ന് പ്രഖ്യാപിച്ച യെദ്യൂരപ്പ പറഞ്ഞ തീയതിയില്‍ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
എന്നാല്‍ കോണ്‍ഗ്രസ്സ് ജനതാദള്‍ എംഎല്‍എ മാരില്‍ ആരും തന്നെ തങ്ങള്‍ ബിജെപിയെ പിന്‍തുണയ്ക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടില്ല രണ്ട് സ്വതന്ത്ര അംഗങ്ങളാകട്ടെ നിലവില്‍ കോണ്‍ഗ്രസ്സിന് അനുകൂല നിലപാടിലാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പിടികൊടുക്കാതെ മൂന്ന് എംഎല്‍എ മാര്‍ ബിജെപി പക്ഷത്തേക്ക് ചാഞ്ഞതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഇവരും പരസ്യ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ജെഡിഎസിന്റെ രണ്ട് എംഎല്‍എ മാര്‍ ബിജെപിക്കൊപ്പമാണെന്ന ജെഡിഎസ്സ് നേതൃത്വം തന്നെ ആരോപിക്കുന്നു. എന്തായാലും കൂറുമാറ്റ നിയമത്തിലൂടെ കൂറുമാറുന്ന എംഎല്‍എ മാര്‍ അയോഗ്യരാക്കപെടുമെന്നുറപ്പാണ്.
മറുപക്ഷത്ത് കോണ്‍ഗ്രസ്സ് ജെഡിഎസ് നേതൃത്വവും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തങ്ങളുടെ എംഎല്‍എ മാരെ ഹൈദരാബാദില്‍ നിന്ന് ബെഗളൂരുവില്‍ എത്തിച്ച് സഭയിലെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുപ്പിക്കുന്ന കോണ്‍ഗ്രസിനും ദളിനും ഇവര്‍ കൂറുമാറുമെന്ന് കരുതാന്‍ തന്നെ വയ്യ. ഇനിയിവരിലാരെങ്കിലും കൂറുമാറിയാല്‍ തന്നെ തങ്ങളുടെ കസ്റ്റഡിയിലായിരുന്നവരെ ബിജെപി എങ്ങനെ സ്വാധീനിച്ചെന്ന ചോദ്യമുയരും..എന്തായാലും കൃത്യമായ കണക്ക് കൂട്ടലിന്റെ അടിസ്ഥാനത്തിലാണോ യെദ്യൂരപ്പ ആഘോഷ പ്രകടനത്തിന്റെ സമയം കുറിച്ചതെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha




















