മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സെയിദിന്റെ സുരക്ഷ പുന:സ്ഥാപിച്ച് പാകിസ്ഥാന്‍

മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സെയിദിന്റെ സുരക്ഷ പുന:സ്ഥാപിച്ച് പാകിസ്ഥാന്‍. ഹാഫിസിന്റെ ജീവന് ഭീഷണിയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പുതിയ നീക്കമെന്നാണ് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രിയായ ഷെഹബാസ് ഷെരീഫിന്റേതാണ് ഉത്തരവ്. പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷെഹബാസ്.
പാകിസ്ഥാന്‍ സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് സയിദിന്റെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചത്.സയിദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് അമേരിക്ക ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പാകിസ്ഥാന്റെ നടപടി.
https://www.facebook.com/Malayalivartha




















