സഭയില്‍ നിന്ന് വിട്ടുനിന്ന രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബംഗളുരുവിലെ ഹോട്ടല്‍ മുറിയില്‍

സഭയില്‍ നിന്ന് വിട്ടുനിന്ന രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബംഗളുരുവിലെ ഹോട്ടല്‍ മുറിയില്‍ ഉണ്ടെന്ന് കണ്ടെത്തി. പ്രതാപ് ഗൗഡ പാട്ടീല്‍, ആനന്ദ് സിങ് എന്നീ എം.എല്‍.എമാരെയാണ് ബംഗളൂരുവിലെ ഗോള്‍ഡ് ബീച്ച് എന്ന ആഡംബര ഹോട്ടലിലെ മുറിയില്‍ കണ്ടെത്തിയത്.
കോണ്‍ഗ്രസ് നേതാക്കളായ രേവണ്ണ, ഡി.കെ ശിവകുമാര്‍ എന്നിവര്‍ ഹോട്ടല്‍ മുറിയിലെത്തി എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുകയാണ് നേതാക്കളുടെ ലക്ഷ്യം. ഇവര്‍ ആദ്യം മുറി തുറക്കാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് പ്രതാപ് ഗൗഡ പാട്ടീല്‍ നേതാക്കളോടൊപ്പം പോകാന്‍ തയ്യാറായെന്നും വാര്‍ത്തയുണ്ട്.
https://www.facebook.com/Malayalivartha

























