ചാണക്യതന്ത്രങ്ങൾ ഫലിച്ചില്ല ! ; വിശ്വാസവോട്ടെടുപ്പിന് മുന്‍പ് തന്നെ യെദ്യൂരപ്പ രാജിവെക്കാന്‍ സാധ്യത ; വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ സ്വന്തം ക്യാമ്പിലെ ചില എംഎല്‍എമാര്‍ മറുകണ്ടം ചാടിയേക്കുമെന്നും ബിജെപിക്ക് ഭയം

വിശ്വാസവോട്ടെടുപ്പിന് മുന്‍പ് തന്നെ യെദ്യൂരപ്പ രാജിവെക്കാന്‍ സാധ്യത. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ കഴിയാതെ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടാനുളള സാധ്യത മുന്നില്‍കണ്ട് യെദ്യൂരപ്പ രാജിക്കൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിശ്വസവോട്ടെടുപ്പ് നടന്നാല്‍ സ്വന്തം ക്യാമ്പിലെ ചില എംഎല്‍എമാര്‍ മറുകണ്ടം ചാടിയേക്കുമെന്നും ബിജെപി നേത്യത്വത്തിന് ഭയമുണ്ട്. അതുകൊണ്ട് സഭ സമ്മേളച്ചതിന് ശേഷം വൈകാരികമായ ഒരു പ്രസംഗം നടത്തി രാജി പ്രഖ്യാപിച്ച് നാണക്കേട് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം.
കർണാടകയിലെ രാഷ്ട്രീയ നാടകത്തിന്‍റെ ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇങ്ങനെയൊരു തീരുമാനം. ഇതിനായി 13 പേജുളള രാജിപ്രസംഗം തയ്യാറാക്കുന്നു എന്നാണ് ലഭിക്കുന്ന സൂചന.
https://www.facebook.com/Malayalivartha


























