നിലപാട് വ്യക്തമാക്കാതെ ഒളിവില്‍ കഴിയുന്ന എംഎല്‍എമാര്‍ സഭയിലെത്തും ; കോണ്‍ഗ്രസിനു തന്നെ വോട്ട് ചെയ്യുമെന്ന് ഡി.കെ.ശിവകുമാര്‍

ഇതുവരെ നിലപാട് വ്യക്തമാക്കാതെ ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗും പ്രതാപഗൗഡ പാട്ടീലും വിശ്വാസവോട്ടിനായി സഭയില്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും എത്തിയാല്‍ അവര്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യുമെന്ന് ഉറപ്പാണെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍.
കര്‍ണാടക നിയമസഭയില്‍ ബി.എസ്.യെദിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ ശബ്ദവോട്ട് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.ഇവിടെ ആരും ബോധമില്ലാത്തവരല്ല. 30 വര്‍ഷമായി ഞങ്ങള്‍ നിയമസഭ കാണുന്നു. നിയമം വ്യക്തമാണ്. വോട്ട് ഭാഗംവയ്ക്കലാണു വേണ്ടത്. ശബ്ദവോട്ട് അനുവദിക്കില്ലെന്ന് ശിവകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
https://www.facebook.com/Malayalivartha


























