Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കര്‍ണാടകയിലെ വിജയത്തില്‍ സോണിയയ്‌ക്കൊപ്പം തന്ത്രങ്ങള്‍ മെനഞ്ഞത് പ്രിയങ്ക; കാര്യങ്ങള്‍ നടപ്പിലാക്കിയത് സിങ്വിയും ഗുലാംനബിയും ഗഹ്ലോട്ടും; ബി.ജെ.പിക്കെതിരെ പഴുതടച്ചുള്ള രാഷ്ട്രീയ നീക്കം നടത്തുന്നതിന്റെ ഭാഗമായി ഒരുക്കിയത് വന്‍സംവിധാനങ്ങള്‍

19 MAY 2018 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!

കര്‍ണാടകത്തില്‍ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ രാഷ്ട്രീയ പോരാട്ടത്തില്‍ കോണ്‍ഗ്രസ് വിജയിക്കുന്നതിനായി കേവലം 38 സീറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തിയ ജെ.ഡി(എസ്)ലെ കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം വച്ചുനീട്ടിയുള്ള രാഷ്ട്രീയക്കളിക്കാണ് കോണ്‍ഗ്രസ് നേതൃത്വം തയാറായത്. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഇതുവരെയുണ്ടാകാതിരുന്ന കരുത്ത് കര്‍ണാടകയിലെ രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസിനു പിന്തുണനല്‍കി. ഇതിലൂടെ വിഘടിച്ചുനിന്ന ചെറകക്ഷികളെ ഒറ്റക്കുടക്കീഴിലാക്കാനും കോണ്‍ഗ്രസിനു സാധച്ചു.

കര്‍ണാടകത്തിലെ രാഷ്ട്രീയ കരുനീക്കങ്ങള്‍ തീരുമാനിച്ചത് മുന്‍കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്. മനു അഭിഷേക് സിങ്വി വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ ഹാജരായതു പോലും സോണിയയുമായി ചര്‍ച്ച നടത്തിയ ശേഷമാണ്. കോടതിയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്കു രൂപം നല്‍കാന്‍ സോണിയയ്‌ക്കൊപ്പം മകള്‍ പ്രിയങ്കയുമുണ്ടായിരുന്നു. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സോണിയയ്‌ക്കൊപ്പം പ്രിയങ്കയും നിര്‍ണായക പങ്ക് വഹിച്ചെന്നാണ് ഇതു വ്യക്തമാക്കുന്നത്.

ബി.ജെ.പിക്കെതിരെ പഴുതടച്ചുള്ള രാഷ്ട്രീയ നീക്കം നടത്തുന്നതിന്റെ ഭാഗമായി വന്‍സംവിധാനങ്ങളാണ് പാര്‍ട്ടി ഏര്‍പ്പെടുത്തിയത്. എം.എല്‍.എമാര്‍ മറുകണ്ടം ചാടുന്നത് ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ബെംഗലുരുവില്‍ ക്യാമ്പ് ചെയ്തിരിക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ ഗുലാം നബി ആസാദും അശോക് ഗഹ് ലോട്ടുമാണ്. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ഉപദേശങ്ങളുമായി ബി.എസ്.പി നേതാവ് മായാവതിയും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചരിയും കോണ്‍ഗ്രസിനൊപ്പമുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദും അഹമ്മദ് പട്ടേലും എം.എല്‍.എമാരെ പാര്പ്പിച്ചിരിക്കുന്ന ആന്ധ്രയിലെ ടിഡിപി, ടിആര്‍എസ് പാര്‍ട്ടികളുടെ നേതാക്കളുമായി നിരന്തര ബന്ധം പുലര്‍ത്തി.

ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഗോവ, മേഘാലയ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷത്തിരിക്കേണ്ടി വന്ന അവസ്ഥ കര്‍ണാടകത്തില്‍ ഉണ്ടാകാതിരിക്കാന്‍ ഏതറ്റംവരെ പോകാനും പാര്‍ട്ടി തയാറാണെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്.

കര്‍ണാടകത്തില്‍ ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വം ജെ ഡി എസിന് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുള്ള രാഷ്ട്രീയ നീക്കത്തിനു തുടക്കമിട്ടിരുന്നു. ഒരു കാരണവശാലും കര്‍ണാടകയില്‍ ഭരണം നഷ്ടമാക്കില്ലെന്ന സൂചനയാണ് കോണ്‍ഗ്രസ് ഈ ചടുല നീക്കത്തിലൂടെ നല്‍കിയത്.

വോട്ടെണ്ണല്‍ ദിനത്തില്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ബെംഗലുരുവില്‍ നേരിട്ടെത്തിയാണ് ജെ.ഡി.എസുമായുള്ള സഖ്യസാധ്യതകള്‍ക്ക് നീക്കം തുടങ്ങിയത്. സര്‍ക്കാര്‍ രൂപീകരണത്തില് അവകശവാദമുന്നയിച്ചുള്ള കത്ത് ഗവര്‍ണര്‍ക്ക് നല്‍കുന്നതിലും താമസമുണ്ടായില്ല. കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദം തള്ളി ബി.ജെ.പിയെ സര്‍ക്കാര് ഉണ്ടാക്കാന് ക്ഷണിച്ചെങ്കിലും ഗവര്‍ണറുടെ നടപടിക്കെതിരെ അഖിലേഷ് യാദവ് മുതല്‍ മായാവതിവരെയുള്ള പ്രതിപക്ഷകക്ഷി നേതാക്കളെ രംഗത്തിറക്കാന്‍ കഴിഞ്ഞതും നേട്ടമായി.

ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് നിന്നു കൊടുക്കാതെ എം.എല്‍.എമാരെ വ്യാഴാഴ്ച രാത്രിതന്നെ ഹൈദ്രാബാദിലേക്കു മാറ്റാനും കോണ്‍ഗ്രസ് നേതാക്കള്‍ വിശ്രമമില്ലാതെ പണിയെടുത്തു. വ്യാഴ്ച അര്‍ധരാത്രി ബെംഗലുരുവില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകത്തിന്റെ ചുക്കാന്‍ സിങ്വിയുടെ കൈകളിലായിരുന്നു. സഹായവുമായി കപില്‍ സിബലും പി.ചിദംബരവും വിവേക താങ്കേയും ഒപ്പം ചേര്‍ന്നു.

വെള്ളിയാഴ്ച രാവിലെ കോടതിയില്‍ കോണ്‍ഗ്രസ് നേതാക്കളായ മുതിര്‍ന്ന അഭിഭാഷകരെല്ലാം ഹാജരായി. കപില്‍ സിബല്‍ കോണ്‍ഗ്രസ് ജെ.ഡി.യു സഖ്യത്തിനു വേണ്ടി വാദിച്ചപ്പോള്‍ വിശ്വാസ വോട്ടെടുപ്പിനു മുന്പ് ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള ബി.ജെ.പി നീക്കത്തിന് തടയിട്ട് പി. ചിദംബരവും രംഗത്തെത്തി.

കര്‍ണാടകത്തിനു വേണ്ടി കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം നടത്തിയ ചരടുവലികള്‍ രാഷ്ട്രീയ വിജയമാകുമെന്നതിന്റെ ഫലങ്ങളാണ് പുറത്തുവരുന്നത് 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്‍ മുന്‍പു തന്നെ വിഘടിച്ചു നിന്ന പ്രതിപക്ഷ കക്ഷികളെ കൂട്ടിയിണക്കി ബി.ജെ.പിക്കെതിരെ പോര്‍മുഖം തുറക്കാന്‍് കഴിഞ്ഞു എന്നതാണ്'നാടക'ത്തില്‍ കോണ്‍ഗ്രസിനുണ്ടായ രാഷ്ട്രീയ നേട്ടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (13 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (24 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (38 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (52 minutes ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (10 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (12 hours ago)

Malayali Vartha Recommends