രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കുമാരസ്വാമി മുഖ്യമന്ത്രിയാകും ; സത്യപ്രതിജ്ഞ തിങ്കളാഴ്ച?

ദിവസങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ബിജെപിയുടെ പതനത്തില്‍ ചവിട്ടി ജനതാദള്‍ നേതാവ് എച്ച.ഡി. കുമാരസ്വാമി കന്നഡ നാടിന്‍റെ മുഖ്യമന്ത്രിയാകുമെന്നുറപ്പായി. കോണ്‍ഗ്രസ് നേതാവ് ജി.പരമേശ്വരയാകും ഉപമുഖ്യമന്ത്രിയെന്നാണ് വിവരങ്ങള്‍. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഡി.കെ.ശിവകുമാറും മന്ത്രിസഭയിലെത്തിയേക്കും. ഊര്‍ജ വകുപ്പാകും അദ്ദേഹത്തിന് ലഭിക്കുകയെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍.
തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് സൂചന. സര്‍ക്കാരുണ്ടാനുള്ള വാദം ഉന്നയിച്ച് കുമാരസ്വാമി ഇന്ന് 7.30ന് ഗവര്‍ണര്‍ വാജുഭായ് വാലയെ കാണും. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ഇതുവരെ ക്ഷണിക്കാത്തതിനേത്തുടര്‍ന്നാണ് കുമാരസ്വാമി ഗവര്‍ണറേ കാണാനെത്തുന്നത്. കുമാരസ്വാമി മന്ത്രിസഭയില്‍ മലയാളി സാന്നിധ്യമായി യു.ടി.ഖാദറും കെ.ജെ.ജോര്‍ജും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha


























